വിശദവിവരങ്ങള്‍ | |
വര്‍ഷം | 1965 |
സംഗീതം | പി എസ് ദിവാകര്‍ |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | കമുകറ പുരുഷോത്തമൻ ,പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,ഷീല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:35:59.
പറയട്ടേ ഞാന്‍ പറയട്ടേ ഒരു പരമരഹസ്യം പറയട്ടേ - ശ്ശ് .. ഇരുചെവി മറുചെവിയറിയാതേ ഇരവിന് താരകളറിയാതേ പറയട്ടേ ഞാന്‍ പറയട്ടേ ഒരു പരമരഹസ്യം പറയട്ടേ മുകളിലിരിക്കും ചന്ദ്രനറിഞ്ഞാല് മുകിലുകളോടാ കഥ പറയും കൂട്ടിലിരിക്കും രാക്കിളി കേട്ടാല്‍ നാട്ടില്‍ മുഴുക്കെ പാട്ടാകും പറയട്ടേ ഞാന്‍ പറയട്ടേ ഒരു പരമരഹസ്യം പറയട്ടേ പണ്ടൊരു നാളില്‍ പഞ്ചമിരാവില് മിന്നല്കണക്കൊരു മണിമാരന്‍ പൊന്നിന് പൂട്ടു പൊളിച്ചുകടന്നീ കന്നിപ്പെണ്ണിന് കരളറയില്‍ പറയട്ടേ ഞാന്‍ പറയട്ടേ ഒരു പരമരഹസ്യം പറയട്ടേ |