പട്ടിണിയാല്‍ പള്ളയ്ക്കുള്ളില്‍ (ജീവിതയാത്ര )
This page was generated on April 20, 2024, 3:56 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംപി എസ്‌ ദിവാകര്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കമുകറ പുരുഷോത്തമൻ ,എസ് ജാനകി ,സീറോ ബാബു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ബഹദൂർ ,ഷീല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:35:59.




പട്ടിണിയാല്‍... ഓ...
പട്ടിണിയാല്‍ പള്ളയ്ക്കുള്ളില്‍ പാണ്ടിമേളം
ഇനി പാട്ടുവരും കൂത്തുവരും വേണ്ടുവോളം
അയ്യാ
ആട്ടമറിയാത്താനുമാടിപ്പോകും വള
ച്ചാട്ടമറിയാത്തവനും ചാടിപ്പോകും

വീട്ടിനുള്ളില്‍ വിരുന്നുണ്ടു വീട്ടികേറ്റിയിരുന്നെങ്കില്‍
നാട്ടുകാരെ പഴിപറയാന്‍ നോട്ടമിട്ടീടും
പിന്നെകൂട്ടുകാരെ ചതിക്കുവാന്‍ കാത്തിരുന്നീടും

കൂടുവിട്ടു കൂട്ടം വിട്ടു നാടുചുറ്റും കുരുവിപ്പെണ്ണെ...
നാടായ നാടെല്ലാം നമുക്കുസ്വന്തം ഇന്നു
നാട്ടിലെല്ലാ കൂട്ടരോടും നമുക്കു ബന്ധം

ഏതുവേഷംകെട്ടിയാലും ഏതുഭാഷ ചൊല്ലിയാലും
പാതവക്കില്‍ താമസക്കാര്‍ നമ്മുടെ കൂട്ടം
ഇന്നു പാരിലേതു വേലയിലും നമുക്കു നോട്ടം

പാടിയാടി ജീവിതപ്പോരാടിയാടി രാപ്പകലീ
പാതിവയര്‍ ശാപ്പിടുവാന്‍ നമ്മുടെ നോട്ടം
അതിനേതുവേഷം കെട്ടിയാലുമില്ലതില്‍ കോട്ടം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts