വിവാഹനാളിൽ (ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച )
This page was generated on April 27, 2024, 3:22 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:03:41.


വിവാഹനാളിൽ പൂവണിപ്പന്തൽ വിണ്ണോളമുയർത്തൂ ശില്പികളേ
വിവാഹനാളിൽ പൂവണിപ്പന്തൽ വിണ്ണോളമുയർത്തൂ ശില്പികളേ
ഉന്നതശീർഷ്യൻ എന്നാത്മനാഥൻ.....
ഉന്നതശീർഷ്യൻ എന്നാത്മനാഥൻ ഉയരേ പണിയൂ മണിപ്പന്തൽ
വിവാഹനാളിൽ പൂവണിപ്പന്തൽ വിണ്ണോളമുയർത്തൂ ശില്പികളേ.....

നദിയുടെ ഹൃദയം തരളിതമായി നാദസ്വരമേളമുയർന്നൂ....
വസന്തദൂതികൾ മാകന്ദവനിയിൽ വായ്ക്കുരവയുമായ് വന്നൂ...
നീലാകാശം ഭൂമിദേവിയ്ക്കു നീഹാരമണിഹാരം ചാർത്തീ...
നീഹാരമണിഹാരം ചാർത്തീ...

വിവാഹനാളിൽ പൂവണിപ്പന്തൽ വിണ്ണോളമുയർത്തൂ ശില്പികളേ.....

ലതകൾ നീട്ടും മണിമഞ്ജുഷയിൽ ഋതുകന്യകമാർ പൂനിറച്ചൂ...
തളിരിതളുകളാൽ വനമേഖലകൾ തമാലതാലങ്ങൾ നിറച്ചു വച്ചൂ...
സീമന്തരേഖയിൽ ഞാനും നാളെ സിന്ദൂരരേണുക്കൾ ചൂടിനിൽക്കും..

വിവാഹനാളിൽ പൂവണിപ്പന്തൽ വിണ്ണോളമുയർത്തൂ ശില്പികളേ
വിണ്ണോളമുയർത്തൂ ശില്പികളേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts