കൊഞ്ചിക്കൊഞ്ചി (അമ്മു )
This page was generated on April 28, 2024, 10:47 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1965
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ പി ഉദയഭാനു ,എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:35:54.



കൊഞ്ചിക്കൊഞ്ചി പാടിവരും പൂങ്കുയിലേ
നെഞ്ചിന്നുള്ളില്‍ കൂടു വെച്ചതെന്തിനോ നീ?

കൂട്ടിനൊരു കളിത്തോഴന്‍ ഇണങ്ങിയാലൊ
വീണമീട്ടി ഇണക്കുയില്‍ രസിച്ചിരിക്കും

മാനസമലരില്‍ തേന്‍ പകരാന്‍
മാധവമാസം വന്നല്ലോ
മനമലിയുന്നൊരു മധുമയഗാനം
ചൊരിയൂ ചൊരിയൂ തോഴാ

തരിവളയിളകും കയ്യുകളാല്‍
താളമിടുന്നു പൂഞ്ചോല
കരിമിഴിയിണയില്‍ കവിതയുമായ്
വരുമോ വരുമോ തോഴീ?
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts