താളം തകത്താളം (ഇനിയെത്ര സന്ധ്യകള്‍ )
This page was generated on April 19, 2024, 5:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1979
സംഗീതംജി ദേവരാജന്‍
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍പി ജയചന്ദ്രൻ ,വാണി ജയറാം ,സി ഒ ആന്റോ ,കാര്‍ത്തികേയന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മധു ,ജോസ് പ്രകാശ് ,ജയഭാരതി ,ശുഭ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:03:19.

താളം തകതാളം ഇലത്താളം
കൊമ്പ് കുറുങ്കുഴലൊത്തു ചേരും തകിൽ മേളം

പള്ളി ശംഖൂതണ താളം
തുള്ളിയുറഞ്ഞാടണ താളം
ചന്ദ്രക്കല വാരിത്തൂകും
ചിങ്ങക്കുളിരേകും മേളം

തമ്പ്രാക്കളെഴുന്നള്ളുന്നൂ
താലവനം കുളിരണിയുന്നൂ
വരവേൽക്കൂ വന്നെതിരേൽക്കൂ
വഴി നീളെ പൂക്കൾ വിരിക്കൂ

കാറ്റത്തു കതിർക്കുലയാടീ
കൈകൂപ്പി സ്തുതി ചെയ്യുന്ന
നാവിന്മേൽ മുത്തു കിലുക്കി
നാലുമൊഴി കുരവ മുഴക്കീ

ആൽമരക്കൊമ്പിലെ പൂമരക്കൊമ്പിലെ
ആൺ കിളിക്കും പെൺ കിളിക്കും താലോലം
ആയിരം പീലിക്കാവടിയാടും ഈ
കാടു നീളേയാഘോഷക്കോലാഹലം !




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts