വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ജി കെ പള്ളത്ത് |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ആഭേരി |
അഭിനേതാക്കള്‍ | ജോസ് ,രാജി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:03:05.
കാറ്റുവന്നു.. നിന്റെ കാമുകന്‍ വന്നു.. കുന്നിൻചരുവിലോടക്കുഴലിലോണപ്പാട്ടു പാടും കാറ്റുവന്നു നിന്റെ കാമുകന്‍ വന്നു.. കടവത്ത് നാണത്തിന്‍ കതിര്‍ചൂടി നീ നീല- ക്കടമ്പുപോല്‍ അടിമുടി പൂത്തുനിന്നു... കവിതപോല്‍ ഈ ഗ്രാമഭംഗികള്‍ നിന്‍ മധുര സ്വരരാഗമഞ്ജരിയില്‍ കുളിച്ചുനിന്നു.. മുളവേണുപോലെ നീ എന്‍ ചുണ്ടില്‍ അമര്‍ന്നപ്പോള്‍ പുളകമായ് നീയെന്നില്‍ ഉണര്‍ന്നു വന്നു.. ശരറാന്തല്‍ തിരിതാഴ്ത്തി ശരത്കാല യാമിനി ശയനമുറി വാതില്‍ ചാരിനിന്നു... അതുവരെ തുറക്കാത്ത നിന്‍ കിളിവാതിലുകള്‍ ആദ്യമായ് എനിക്കു നീ തുറന്നുതന്നു.. അരിമുല്ലവള്ളിപോല്‍ എന്നില്‍ നീ പടര്‍ന്നപ്പോള്‍ അനുഭവിച്ചറിഞ്ഞു നിന്‍ അംഗസൗരഭ്യം.. |