രാക്കുയിലേ ഉറങ്ങു (ഈ ഗാനം മറക്കുമോ )
This page was generated on March 28, 2024, 12:35 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംസലില്‍ ചൗധരി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ് ,സബിത ചൗധരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ദേബശ്രീ റോയ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:03:04.


രാക്കുയിലേ ഉറങ്ങൂ
ഈ കുളിരില്‍ മയങ്ങൂ
ഏതോ ചിലമ്പിന്‍ സ്വരാമൃതം
നുകര്‍ന്നുറങ്ങീ നിശീഥം
രാക്കുയിലേ ഉറങ്ങൂ

ദേവതാരു ശാഖകള്‍ പൂവു പെയ്ത രാത്രിയില്‍ (2)
നൈവേദ്യമാവാന്‍ ഈ കോവിലില്‍
രാഗത്തെ ഭാവം തേടുന്നു (രാക്കുയിലേ.....)

ചൈത്രപുഷ്പകാമിയായ്‌ നൃത്തമാടും തെന്നലേ (2)
നീ മന്ത്രമോതും സോപാനത്തില്‍
ദീപത്തില്‍ നാളം പൂക്കുന്നു (രാക്കുയിലേ....)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts