വിശദവിവരങ്ങള്‍ | |
വര്‍ഷം | 1978 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | ചിറയിന്‍കീഴ് രാമകൃഷ്ണന് നായര്‍ |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | രാഗമാലിക |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,ഭവാനി ,രവികുമാർ ,വിധുബാല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:02:59.
ആയിരം രാത്രി പുലര്‍ന്നാലും ആദ്യരാവേ നീയൊന്നു മാത്രം (ആയിരം രാത്രി......) നിന്നിലലിയുന്നു നിദ്ര പോലും നീയൊരപൂര്വ്വമാം പ്രേമതീര്‍ത്ഥം ആയിരം രാത്രി പുലര്‍ന്നാലും അഗ്നിനാളങ്ങള്‍ നിഴല്‍ പരത്തും മൃത്യു ചിറകു വിരിച്ച രാത്രി ക്രൂരമാം മൌനം ചുടുന്ന കണ്ണീര് ധാരയായ് വീണു മയങ്ങുന്ന രാത്രി.... മയങ്ങുന്ന രാത്രി... പ്രണയാഭിലാഷം പൂവണിയും നിറയൌവ്വനത്തിനു തേന്‍കിനിയും അസുലഭ മാധുര്യം നുകരുമ്പോഴോ അധരങ്ങളെഴുതും മദനകാവ്യം പ്രണയാഭിലാഷം പൂവണിയും സ്നേഹബന്ധങ്ങള്‍ പകുത്തു നല്‍കും ഈ ശരശയ്യതന് ഭാരം.... (സ്നേഹബന്ധങ്ങള്‍ ....) പേറി നടക്കുവാന്‍ അന്തിനക്ഷത്രമേ ദൂരെയെങ്ങാനും വെളിച്ചമുണ്ടോ വെളിച്ചമുണ്ടോ...... |