എവിടെയോ തകരാറ് (മണ്ണ് )
This page was generated on April 19, 2024, 3:50 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനഡോ പവിത്രന്‍
ഗായകര്‍കെ ജെ യേശുദാസ് ,പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍എം ജി സോമന്‍ ,കുതിരവട്ടം പപ്പു ,നെല്ലിക്കോട് ഭാസ്കരൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:52.
എവിടെയോ തകരാറ്
എവിടെയാടാ ആ എവിട്യാ ??
എവിടെയോ തകരാറ്
എവിടെയാ എവിടെയാ ആർക്കറിയാം
ആർക്കറിയാം
എവിടെയോ തകരാറ്

മനസ്സിലോ തകരാറ്‌
വഴിയിലോ തകരാറ്
വളഞ്ഞല്ലോ വഴിയുടെ പോക്കും നമ്മുടെ പോക്കും
ആ..തകരാറ്
എവിടെയോ തകരാറ്

മോളിലൊരു ശീലക്കുട
തുള നിറഞ്ഞ കീറക്കുട
വെയിലത്തും മഴയത്തും ഒരു പോലെ തകരാറ്
അയ്യോ ഇന്നിത്രേ കൂടുതലാണല്ലോ
ആ... എവിടെയോ തകരാറ് !!

കൂട്ടിനൊരു പെണ്ണില്ലെങ്കിൽ
ആണു വെറും തൂണ്
കൈയ്യിലൊരു കുഞ്ഞില്ലെങ്കിൽ
പെണ്ണു വെറും മണ്ണ്
ആരിരോ...തകരാറ്
എവിടെയോ തകരാറ് !!

എവിടേയാണീ തകരാറെന്നറിയാത്ത ബേജാറ്
ഖബറോളം പോയാലും തീരൂല്ല അതു തീരൂല്ലാ (2)
പടച്ചോൻ പറഞ്ഞാലും പഠിക്കാത്ത മനിസന്റെ
ദുനിയാവു മുയുവനും പിരിവട്ടം
തിരിഞ്ഞാലും തിരിയാത്ത കുതിരവട്ടം
എവിടേയാണീ തകരാറെന്നറിയാത്ത ബേജാറ്
ഖബറോളം പോയാലും തീരൂല്ല അതു തീരൂല്ലാ
എവിടെയോ തകരാറ് !!




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts