സോമതീർത്ഥമാടുന്ന (പത്മതീര്‍ത്ഥം)
This page was generated on May 1, 2024, 12:29 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംകെ വി മഹാദേവന്‍
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സത്താർ ,ജയഭാരതി ,ജോസ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:38.
സോമതീർത്ഥമാടുന്ന വേള.....സ്വർഗ്ഗസോപാനസംഗീതമേള.....
യാമം ശൃംഗാരയാമം.... ഇപ്പോൾ യാമിനിയ്ക്കും ചന്ദ്രികയ്ക്കും കാമം...
(സോമതീർത്ഥമാടുന്ന വേള.....)

തുടുതുടെ തുടിയ്ക്കുന്ന പ്രായം.... പൂത്തുവിടരുന്നൊരുൾവിളിതൻ ദാഹം...
മഞ്ഞിൽ കുളിയ്ക്കുന്ന ദേഹം....... മഞ്ഞിൽ കുളിയ്ക്കുന്ന ദേഹം.......
ഉള്ളിൽ മാരകാകളി പാടും മോഹം..... മാരകാകളി പാടും മോഹം.....

സോമതീർത്ഥമാടുന്ന വേള..... സ്വർഗ്ഗസോപാനസംഗീതമേള...

ഉടൽ കോരിത്തരിയ്ക്കുന്ന നേരം..... നെഞ്ചിൽ ഉന്മാദത്തിൻ തിരുമധുരം....
കവിളിൽ ലജ്ജയുടെ തളിര്...... എന്റെ കൈവിരൽ തൊട്ടാൽ നിന്നിൽ കുളിര്...

സോമതീർത്ഥമാടുന്ന വേള..... സ്വർഗ്ഗസോപാനസംഗീതമേള...

ചുടുചുംബനത്തിനൊരാർത്തി.... നമ്മിൽ നുരയിട്ടൊരാവേശമുണർത്തീ....
പരിരംഭണത്തിന്റെ ലഹരീ....... പരിരംഭണത്തിന്റെ ലഹരീ.......
നമ്മെ ഒരു സംഗമത്തിൽ മയക്കീ...... ഒരു സംഗമത്തിൽ മയക്കീ......

സോമതീർത്ഥമാടുന്ന വേള.....സ്വർഗ്ഗസോപാനസംഗീതമേള.....
യാമം ശൃംഗാരയാമം.... ഇപ്പോൾ യാമിനിയ്ക്കും ചന്ദ്രികയ്ക്കും കാമം...
സോമതീർത്ഥമാടുന്ന വേള..... സ്വർഗ്ഗസോപാനസംഗീതമേള...


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts