കല്യാണസൗഗന്ധികപ്പൂ (കല്‍പ്പവൃക്ഷം )
This page was generated on May 1, 2024, 10:46 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ജയഭാരതി ,ജയന്‍ ,അടൂര്‍ ഭാസി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:21.

കല്യാണസൌഗന്ധികപ്പൂതേടി
കാടുകളില്‍ ഞാനലയുന്നു
കാതരമിഴിയാം വനകന്യകയെന്‍
ഗാനമായെന്നില്‍ വിരിയുന്നൂ

കദളീവനത്തില്‍ കണ്ടറിഞ്ഞല്ലോ
കാമസുരഭിയായി
രതിസുഖസാരേ നാടകമാടും
രജനീഗന്ധിയായി

വിരാടപര്‍വ്വത്തില്‍ വിഷാദസന്ധ്യയില്‍
വീണപൂവല്ലേ നീ
നീചരാഗങ്ങളാല്‍ നിന്നെയുണര്‍ത്തും
കീചകന്മാരുണ്ടോ ഇവിടെ
കീചകന്മാരുണ്ടോ?

ആരണ്യപുഷ്പമേ ആരറിയാനീ
അജ്ഞാതവാസതപം
വേണ്ടാ പാദങ്ങള്‍ ഇനിയിടറേണ്ട
പാണ്ഡവനല്ലോ ഞാന്‍
പാണ്ഡവനല്ലോ ഞാന്‍



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts