ഭൂമിയിലിറങ്ങിയ (രാജു റഹിം )
This page was generated on April 30, 2024, 11:17 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:02:19.

ഭൂമിയിലിറങ്ങിയ പൂതനമാരേ
സാരിയുടുത്തൊരു താടകമാരേ
(ഭൂമിയിലിറങ്ങിയ......)
പെണ്ണുകെട്ടാൻ വരും നേരം
കല്യാണചെറുക്കന്റെ കണ്ണൂകൂടി
കെട്ടാൻ നിങ്ങൾ മറക്കരുതേ
നിങ്ങൾ മറക്കരുതേ....
ഓഹൊഹൊഹൊ ഓഹൊഹോ

എലിവാൽമുടിയിൽ ഏഴുപിരിതിരുപ്പൻ
ഒഹൊഹൊഹൊ ഓഹോ
കാലൊന്നു കുറുകിയാൽ ഹൈഹീൽ നടത്തം
ഹെഹെഹെ ഹെഹെയ്‌
എലിവാൽമുടിയിൽ ഏഴുപിരിതിരുപ്പൻ
കാലൊന്നു കുറുകിയാൽ ഹൈഹീൽ നടത്തം
ആറുകണ്ണുണ്ടെങ്കിൽ മാറ്റാത്ത കണ്ണാടി
മാറിടഭംഗിക്കു മറ്റൊരു സാമഗ്രി
മാറിടഭംഗിക്കു മറ്റൊരു സാമഗ്രി
ഉം ഉം ഉം

ചുണ്ടു കറുത്താൽ ചുവന്ന ലിപ്‌സ്റ്റിക്ക്‌
ചട്ടുകം കൊണ്ടാൽ ബ്യൂട്ടി സ്പോട്ട്‌
അരച്ചുറ്റി മറയ്ക്കുവാൻ അരമുഴം തുണിയോ
അമ്മായീ.....
അമ്മായീ നിന്റെ വയസ്സിന്റെ കാര്യം രഹസ്യം
അമ്മായീ നിന്റെ വയസ്സിന്റെ കാര്യം രഹസ്യം
ഉം ഉം ഹോഹോഹോ..
(ഭൂമിയിലിറങ്ങിയ.....)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts