ഹേമന്ത ശീതള (ഓർക്കുക വല്ലപ്പോഴും )
This page was generated on May 1, 2024, 5:15 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1978
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 26 2012 09:35:16.

ഹേമന്തശീതളയാമിനിയിൽ
ഞാനെന്നെ മറന്നു കൊണ്ടുറങ്ങിയപ്പോൾ
മോഹിനിയായി വീണാവാദിനിയായി
സ്വപ്നകാമിനീ നീയെന്നെ വിളിച്ചുണർത്തി
എന്റെ കവിതയ്ക്കു ചിലമ്പുകൾ നൽകി
നിന്റെ ഗാനാലാപ ശൈലികൾ
എന്റെ കല്പനയ്ക്കു മുദ്രകൾ നൽകി
നിന്റെ കരാംഗുലി പകരും താളം
എന്റെ രാഗവികാരശതത്തിനു
സ്വന്തമായൊരു രൂപം നൽകി
സ്വർഗ്ഗവീഥിയിൽ പാറിപ്പാറി നടക്കാൻ
ശുഭ്രമേഘച്ചിറകും നൽകി



 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts