വിശദവിവരങ്ങള്‍ | |
വര്‍ഷം | 1977 |
സംഗീതം | ജോഷി |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 28 2020 16:10:07.
ആകാശം പഴയൊരു മേല്‍ക്കൂര തൂണില്ലാ തുണയില്ലാ ചുമരില്ലാ ആകെ ചിതല്‍ തിന്ന മേല്‍ക്കൂര ആയിരം കണ്ണുള്ളൊരു ഓലപ്പുര (ആകാശം) ഇതുവഴി നക്ഷത്രക്കുടചൂടി ഇരവുകളെഴുന്നള്ളി മറയുന്നു പകലുകള്‍ മുറിവേറ്റ പദങ്ങളോടെ അകലേ തലചുറ്റി വീഴുന്നു (ആകാശം) ഇരുവഴി ജനനവും മരണവും വന്നിടയുന്നു കരുനീക്കി മറയുന്നു ഇടവേളയെത്രയെന്നറിയാതേ ഇടയനിരുന്നെന്തോ പാടുന്നൂ (ആകാശം) |