വിശദവിവരങ്ങള്‍ | |
വര്‍ഷം | 1977 |
സംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:01:53.
ശ്രീമഹാലക്ഷ്മീ ദേവി തൃപ്പാദം തഴുകും ശ്രീതിരുപ്പതിനാഥാ പാലയമാം ഭക്തപാരായണ നാരായണാ നാഗഫണക്കുടക്കീഴിൽ നിഗമപ്പാൽക്കടൽ ത്തിരയിൽ പ്രാണായാമവുമായ് ബ്രഹ്മാവിലിരിക്കും പൊക്കിൾത്താമരപ്പൂവിൽ കാലം പനിനീരിൽ കുതിർക്കും പവിഴരാഗങ്ങൾ പ്രസാദം തൊടുവാൻ തരുകില്ലേ നാഥൻ തരുകില്ലേ (ശ്രീമഹാലക്ഷ്മീ..) പത്തവതാരത്തിലൂടെ ഭഗവത്ഗീതയിലൂടെ പ്രാർത്ഥനാനിരതയാമീ വസുന്ധരയുടെ പുഷ്പാഞ്ജലികൾ ചൂടീ കൃഷ്ണപ്പരുന്തിന്റെ ചിറകിൽ പറന്നു വരാറുള്ള ഭഗവാനിനിയും വരുകില്ലേ എന്നിൽ കനിയില്ലേ (ശ്രീമഹാലക്ഷ്മീ....) |