രാജജമല്ലി പൂവിരിക്കും (ഇവനെന്റെ പ്രിയപുത്രന്‍ )
This page was generated on May 3, 2024, 5:15 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംകെ ജെ ജോയ്‌
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ഷീല ,കെ പി ഉമ്മർ ,Nellokkodu Bhaskaran
ഗാനത്തിന്റെ വരികള്‍
Last Modified: August 11 2014 07:04:00.




രാജമല്ലിപ്പൂവിരിക്കും
രാഗവല്ലി മണ്ഡപത്തില്‍
രാജഹംസപ്പെണ്ണൊരുത്തി
താമസിക്കും ആശ്രമത്തില്‍
പുഷ്പമാസ നേരം പള്ളിമണിത്തേരില്‍
രാജരാജന്‍ വന്നിറങ്ങീ....

ഇന്ദ്രനീലപ്പീലി നീര്‍ത്തി മെയ്യില്‍
ഇന്ദുമതി കുളിര്‍ ചാര്‍ത്തി
ഇന്ദ്രചാപരാഗങ്ങളാല്‍ പൊന്‍
കിനാവില്‍ തേന്‍ ചുരത്തി
നൃത്തമിട്ടു നിന്നു മുത്തമിട്ടുനിന്നു
നൃത്തമിട്ടു നിന്നു മുത്തമിട്ടുനിന്നു
മുഗ്ദ്ധമോഹഭാവങ്ങള്‍

പഞ്ചലോഹമഞ്ചമൊരുക്കി അതില്‍
പാരിജാതപ്പൂതൂകി
പഞ്ചബാണദാഹങ്ങളാല്‍ കരളുകള്‍ കൈമാറി
ഹംസഗാനമോടെ പുഷ്യരാഗമോടെ
ഹംസഗാനമോടെ പുഷ്യരാഗമോടെ
സംഗമത്തിലവര്‍ മയങ്ങി
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts