ഈ ജീവിതമൊരു പാരാവാരം (ഇവനെന്റെ പ്രിയപുത്രന്‍ )
This page was generated on March 29, 2024, 8:29 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംകെ ജെ ജോയ്‌
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 11 2014 07:14:54.




ഈ ജീവിതമൊരു പാരാവാരം
എന്തെന്തപാരം
അലറും തിരമാലകൾ
അടിയിൽ വൻ ചുഴികൾ
തിരമുറിച്ചെന്നും മറുതീരം തേടി
തുഴയുന്നു ഞാനേകനായ്

ഈ വിശ്വതലത്തിലെ സമരാങ്കണത്തിലെ
അതിധീര യോദ്ധാക്കൾ നമ്മളെല്ലാം
ഒരു യുദ്ധസമയം അണയുമ്പോൾ പലരും
ഒളിയ്ക്കാം പടവെട്ടി മരിച്ചു പോകാം
പ്രതിബന്ധമെല്ലാം...
പ്രതിബന്ധമെല്ലാം എനിക്കാത്മശക്തി
പൊരുതുന്നു ഞാനേകനായ്
(ഈ ജീവിതമൊരു...)

അതിശക്ത കല്പാന്ത പ്രളയം കഴിഞ്ഞുള്ള
മൃതഭൂമി പോലെയീ മനുഷ്യ ചിത്തം
സ്വാർഥമോഹങ്ങൾ തൻ പ്രേതാലയങ്ങൾ
മാത്രമാണിവിടുത്തെ കാഴ്ചയെല്ലാം
ഒരു രാഗവർണ്ണം....
ഒരു രാഗവർണ്ണം മണ്ണിൽ രചിക്കാൻ
പണിയുന്നു ഞാനേകനായ്
(ഈ ജീവിതമൊരു...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts