കാളിദാസന്റെ (സുജാത )
This page was generated on April 28, 2024, 1:01 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംരവീന്ദ്ര ജെയിന്‍
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ജയഭാരതി ,പത്മപ്രിയ (പഴയ) ,കെ പി ഉമ്മർ ,അടൂര്‍ ഭാസി ,സുകുമാരി ,മല്ലികാസുകുമാരൻ ,ആനന്ദവല്ലി
ഗാനത്തിന്റെ വരികള്‍
Last Modified: October 12 2015 06:48:56.


കാളിദാസന്റെ കാവ്യഭാവനയെ
കാല്‍ച്ചിലമ്പണിയിച്ച സൗന്ദര്യമേ..
കാളിദാസന്റെ കാവ്യഭാവനയെ...

വസന്തസുഗന്ധത്താല്‍ അന്തഃരംഗത്തില്‍
മധുമഞ്ജുഷ നല്‍കും അനുരാഗമേ...
എന്റെ പ്രഭാതങ്ങള്‍ക്കഴകുകൂട്ടി നീ..
എന്റെ പ്രദോഷങ്ങള്‍ക്കിളമ കൂട്ടി..

മാളവകന്യകാ മോഹഭാവം
മാദക നെഞ്ചില്‍ ചാര്‍ത്തി നീ..
കൗമാര മാനസ ദാഹമോടെ...
സൗഭഗം ഉര്‍വശി ഏകി നീ..
ആലോലരാഗവര്‍ണ്ണം പകര്‍ന്നൂ നീ..
ആശ്രമതീരത്തെ മിഥുനങ്ങളില്‍..
എന്റെ ഏകാന്തത ധന്യമാക്കി നീ..
എന്റെ ഏകാഗ്രത വിശുദ്ധമാക്കി..




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts