വിശദവിവരങ്ങള്‍ | |
വര്‍ഷം | 1977 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | വാണി ജയറാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:01:43.
മംഗളാംബികേ മായേ നിന്റെ മന്ദിരത്തില്‍ ഞാനഭയാര്ത്ഥിനി ഏകാകിനി ഞാന്‍ ഏതോ പുരാതന പ്രേമകഥയിലെ വിരഹിണി മംഗളാംബികേ മായേ.... ആരില്‍ നിന്നാരില്‍ നിന്നാദ്യമായ് സ്നേഹത്തിന് മാധുരി ഞാന്‍ നുകര്‍ന്നു ആ നല്ല ജീവന്റെ വേദനയാകെയെന് ജീവനിലേയ്ക്കു പകര്‍ന്നു തരൂ പകര്‍ന്നു തരൂ....പരമദയാമയി നീ.... മംഗളാംബികേ മായേ.... സ്നേഹവും ദുഃഖവും മോഹവും മുക്തിയും ജീവിതമെനിയ്ക്കു തന്നു പൂജയ്ക്കു കത്തിച്ച കര്പ്പൂരജ്വാലയായ് ഈ ജീവനമ്മേ എരിഞ്ഞിടട്ടേ.... എരിഞ്ഞിടട്ടേ...അരിയ നിന് സന്നിധിയില്‍.... മംഗളാംബികേ മായേ നിന്റെ മന്ദിരത്തില്‍ ഞാനഭയാര്ത്ഥിനി ഏകാകിനി ഞാന്‍ ഏതോ പുരാതന പ്രേമകഥയിലെ വിരഹിണി മംഗളാംബികേ മായേ.... |