നവയുഗദിനകരൻ (പൂജയ്ക്കെടുക്കാത്ത പൂക്കള്‍ )
This page was generated on May 3, 2024, 2:26 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംകെ രാഘവന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍അമ്പിളി രാജശേഖരൻ ,പദ്മിനി വാര്യർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പി കെ വേണുക്കുട്ടൻ നായർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:01:30.
 നവയുഗദിനകരനുയരട്ടെ
നാടിൻ ഭേരി മുഴങ്ങട്ടെ
രണഭൂമിയിതിൽ ചുടുചോരയിൽ പുതു
ഭാരതവനിക തളിർക്കട്ടെ (നവയുഗ..)


ജനതാജീവിത നവകേദാരം
തളിരും കതിരും ചൂടട്ടെ
സമത്വസുന്ദരസമ്പൽഘടന
ഉദിച്ചു ചെങ്കതിർ വീശട്ടെ (നവയുഗ...)


വിമോചനോജ്ജ്വല വിഭാതകിരണം
വിളിച്ചുണർത്തിയ സോദരരേ
വിശാലഭാരതനൂതന ചരിതം
നമ്മുടെ ചോരയിലെഴുതുക നാം (നവയുഗ..)

ജാതിമതാന്ധത തൻ വിഷവൃക്ഷം
പറിച്ചു നീക്കിയ പുതുമണ്ണിൽ
നവപ്രബുദ്ധത തന്നുടേ നാമ്പുകൾ
പൊടിച്ചു പച്ച വിരിക്കട്ടെ (നവയുഗ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts