നീലാഞ്ജനമലയില് (കടുവയേ പിടിച്ച കിടുവ )
This page was generated on March 29, 2024, 4:33 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1977
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംചാരുകേശി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 13 2019 18:23:48.
നീലാഞ്ജനമലയില് നീലിയെന്നൊരു മലക്കുറത്തി
നീലാംബരിപാടിയാടും നീലവാര്‍കുഴലി
ഒരു നീലവാര്‍കുഴലി...
നീലാഞ്ജനമലയില് നീലിയെന്നൊരു മലക്കുറത്തി

ഒരുകാതം വഴിനടന്ന് വെയിലുകൊണ്ട് പെണ്ണുവരുമ്പം
മറുവഴിയേ നടന്നുവന്നു നല്ലതമ്പുരാന്‍
ഒരു പൊന്നുതമ്പുരാന്‍
തലക്കുമേലേ കൊടകറക്കി തമ്പുരാന്‍ വിളിച്ചു
തമ്പുരാന്റെ വിളികേട്ട് നെഞ്ചില്‍ മൈന ചിലച്ചു

ഒരുരാവില്‍ കൂടിക്കഴിഞ്ഞ് നാണംവിറ്റു പെണ്ണുവരുമ്പം
മറുവഴിയേ വിടപറഞ്ഞു നല്ലതമ്പുരാന്‍
ആ പൊന്നുതമ്പുരാന്‍
മറഞ്ഞുനിന്നൂ....
കത്തിയെറിഞ്ഞ് തമ്പുരാന്‍ നടന്നു
തമ്പുരാന്റെ കൈപ്പാടും ചോരവീണു നനഞ്ഞു

നീലമലമേലേ പള്ളികൊണ്ടുവസിക്കും
ഭദ്രകാളിയതുകണ്ടു
വാളേന്തി ശൂലമേന്തി ഭദ്രകാളി വന്നു
പോരുകളം തേടിത്തേടി ഭദ്രകാളിവന്നു
തമ്പുരാന്റെ ചോരയാലാ നീലിമലകഴുകി
ദാരുകന്റെ തലയറുത്ത ഭദ്രകാളി


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts