വിശദവിവരങ്ങള്‍ | |
വര്‍ഷം | 1977 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | പെരുമ്പുഴ ഗോപാലകൃഷ്ണന് |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ശാരദ ,എം ജി സോമന് ,കരൺ (മാസ്റ്റർ രഘു) |
ഗാനത്തിന്റെ വരികള്‍ | |
Last Modified: December 10 2016 14:27:58.
ഭക്തജനപ്രിയേ മുക്തിപ്രദായിനി നിൻ തിരുമുൻപിൽ കൈകൂപ്പിനിൽക്കും നെയ്ത്തിരിനാളങ്ങൾ... ഞങ്ങൾ നെയ്ത്തിരിനാളങ്ങൾ... (ഭക്തജനപ്രിയേ.......) ഉദയകാന്തി ചൊരിയും നിൻ മുഖം ഉള്ളിൽ തെളിയേണം...എന്നും ഉള്ളിൽ തെളിയേണം... നിൻ പ്രഭാമയതേജസ്സെന്നും ഉള്ളമുണർത്തേണം...ഞങ്ങടെ ഉള്ളമുണർത്തേണം.... ഞങ്ങൾ നിൻ തിരുസന്നിധിയിങ്കൽ തംബുരുവാകേണം... മംഗലസംഗീതമാകേണം... ചന്ദനത്തിരിയിൽ നിന്നുണരും നറു- സൌരഭമാകേണം....എന്നും സൌരഭമാകേണം.... ഭക്തജനപ്രിയേ മുക്തിപ്രദായിനി നിൻ തിരുമുൻപിൽ കൈകൂപ്പിനിൽക്കും നെയ്ത്തിരിനാളങ്ങൾ ഞങ്ങൾ നെയ്ത്തിരിനാളങ്ങൾ... |