വിശദവിവരങ്ങള്‍ | |
വര്‍ഷം | 1964 |
സംഗീതം | എം ബി ശ്രീനിവാസന് |
ഗാനരചന | തിരുനയിനാർകുറിച്ചി മാധവൻ നായർ |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:35:41.
�കണ്ണെഴുതി പൊട്ടുതൊട്ടു കമ്പിളിക്കുപ്പായമിട്ടു നിന്നെയിങ്ങു ചൊല്ലിവിട്ടതാരാണ് നിനക്കഴകു തന്നുവിട്ടതാരാണ് വയനാടൻ കുന്നിന്മേൽ ഓടിവരും കുഞ്ഞാടേ മയിലാട്ടം കണ്ടുതുള്ളണതെന്തിനാണ് - നീ മാനത്ത് നോക്കി നിക്കണതെന്താണ് (കണ്ണെഴുതി) മാലാഖമാരുള്ള മാനത്തെ മാളികയിൽ മാണിക്യ താരമൊന്നു മന്നിൽ വന്നു മനുഷ്യന്റെ കുഞ്ഞാടായ് മാറിനിന്നു (കണ്ണെഴുതി) ഏഴുമലക്കാട്ടിലെ ഏലപ്പൂ വേണോ ഏഴുനാട്ടിൻ കുടിലിലുള്ള കറുകനാമ്പു വേണോ ഇക്കരെയക്കരെയോടിനടക്കണ ചങ്ങാതീ നിനക്കിത്തി ചക്കര മാന്തളിർ നുള്ളിത്തരാം ഞാൻ (കണ്ണെഴുതി) |