പൊന്നാര്യൻ കതിരിട്ടു കസവിട്ടു (കാമധേനു )
This page was generated on March 29, 2024, 6:50 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംശങ്കര്‍ ഗണേഷ്‌
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ജയന്‍
ഗാനത്തിന്റെ വരികള്‍
Last Modified: September 22 2012 14:01:20.



പൊന്നാര്യന്‍ കതിരിട്ട് കസവിട്ട് നില്‍ക്കുന്ന
പൊന്നാര്യന്‍ കതിരിട്ട് കസവിട്ട് നില്‍ക്കുന്ന
ഭൂമിക്കു പ്രായം പതിനാറ്
ഭൂമിദേവിക്കു പ്രായം പതിനാറ്
ചുടുവേര്‍പ്പിന്‍ മുത്തുകള്‍ നെടുവീര്‍പ്പായ് മാറ്റുന്ന
ഭൂമിക്കു പ്രായം പതിനാറ്
ഭൂമിദേവിക്കു പ്രായം പതിനാറ്
പൊന്നാര്യന്‍ കതിരിട്ട് .....

ജിംഗര ജിംഗാ ഓഹൊ
ജിംഗര ജിംഗാ....
ജിംഗര ജിംഗാ ഓഹൊ
ജിംഗര ജിംഗാ..
മണ്ണിന്റേ മക്കള്‍ക്കു മണ്ണുകിട്ടി
ഒരുപിടി മണ്ണുകിട്ടി
മാടത്തിന്‍ മക്കള്‍ക്കു പൊന്നു കിട്ടി
ആഹാ പൊന്നു കിട്ടി
തമ്പുരാന്‍ കനിഞ്ഞപ്പം അടിയങ്ങള്‍ ഞങ്ങക്ക്(2)
തങ്കക്കിനാവിന്റെ മുത്തു കിട്ടി
തങ്കക്കിനാവിന്റെ മുത്തു കിട്ടി
പൊന്നാര്യന്‍.....

പുഞ്ചക്കു തേവണകൈകള്‍ക്കു പട്ടയം കിട്ടി
അയ്യയ്യയ്യാ പട്ടയം കിട്ടി
പുത്തരിയുണ്ണാന്‍ വന്നല്ലോ തത്തമ്മക്കുട്ടി
കരളിലെ തത്തമ്മക്കുട്ടി...
മഴയെല്ലാം പോയല്ലോ മാനം തെളിഞ്ഞല്ലോ
മാടത്തപ്പൈങ്കിളിയേ പാട്ടുപാട്
മാടത്തപ്പൈങ്കിളിയേ പാട്ടുപാട്
പൊന്നാര്യന്‍....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts