വിശദവിവരങ്ങള്‍ | |
വര്‍ഷം | 1976 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | പി ജയചന്ദ്രൻ ,പി ലീല ,എൻ ശ്രീകാന്ത് ,പി മാധുരി ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:00:56.
മാട്ടുപ്പൊങ്കല്‍ മകരപ്പൊങ്കല്‍ ശിരുവാണി തേനാറ്റില്‍ ശിങ്കാരപ്പൊങ്കല് മല്ലീശരന് കാവിലിന്നു പൂമരത്തില്‍ കൊടിയേറ്റ് മുല്ലവള്ളിക്കുടിലുകളില് പൂങ്കുടിക്കു മുടിയേറ്റ് നിലമ്പൂരെക്കാടുകളില് നെന്മേനി വാകപൂത്തു കണ്ണാടിപ്പുഴക്കരയില്‍ കണ്മണിയെ ഞാന്‍ കാത്തു മാട്ടുപ്പൊങ്കല്‍......... കുത്തുമുലക്കച്ചയഴിച്ച് നീരാടാനിറങ്ങിവായോ കൈതുടിച്ച് കാലടിച്ച് നീന്താനായിറങ്ങിവായോ സിന്ദൂരപ്പൊടികലങ്ങി ശിരുവാണി ചുമക്കട്ടെ മൈലാഞ്ചിക്കാലുകളാല് ആമ്പല്‍പ്പൂ വിരിയട്ടെ മാട്ടുപ്പൊങ്കല്‍.......... |