അച്ഛൻ നാളെയോരപ്പൂപ്പൻ (ആയിരം ജന്മങ്ങൾ )
This page was generated on April 28, 2024, 6:38 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംഎം എസ്‌ വിശ്വനാഥന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ് ,പി സുശീല ,അമ്പിളി രാജശേഖരൻ ,സെല്‍മ ജോര്‍ജ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,കെ ആർ വിജയ ,മാസ്റ്റർ അനിൽ ,മാസ്റ്റർ സുനിൽ ,ബേബി ബബിത
ഗാനത്തിന്റെ വരികള്‍
Last Modified: October 12 2012 17:30:10.
അച്ഛൻ നാളെയൊരപ്പൂപ്പൻ
അമ്മ നാളെയൊരമ്മൂമ്മ
ലാല ലാല ലാല ലല്ലല്ല
ലാല ലാല ലാല ലല്ലല്ല
ലാല ലാല ലാല ലല്ലല്ല
ലല്ലല്ലല്ല ലല്ലല്ലാ...
ഹിപ്പ് ഹിപ്പ് ഹുറേ ഹിപ്പ് ഹിപ്പ് ഹുറേ
ഹിപ്പ് ഹിപ്പ് ഹുറേ
അച്ഛൻ നാളെയൊരപ്പൂപ്പൻ
അമ്മ നാളെയൊരമ്മൂമ്മ
(അച്ഛൻ.....)
കാലം കടന്നു നടന്നുപോകുമ്പോൾ
കുട്ടനൊരച്ഛൻ കുട്ടനുമച്ഛൻ
കുട്ടനു കുട്ടികൾ വേറെ
ഇത്തിരി പെണ്ണുമൊരമ്മ ഈ
ഇത്തിരി പെണ്ണുമൊരമ്മ
അച്ഛനെ പോലെ വലുതാകും
അക്കാലം നിങ്ങൾ ആരാകും?
വക്കീൽ?
നോ, ഡോക്ടു ഡോക്ടു ഡോക്ടു
ഹ ഹ ഹ......

നെഞ്ചിൽ വെയ്ക്കുന്ന കുഴലും തൂക്കി
ഇൻജെക്ഷൻ ചെയ്യാൻ സൂചിയുമായ്
കൊട്ടിയും കൊട്ടിയും വയർ മുട്ടിയും
പെട്ടെന്നു ഡോക്ടർ പേരെടുക്കും
വെരി ഗുഡ്, അപ്പോൾ നീ?
അമ്മയെപ്പോലെ ഞാൻ വീട്ടിൽ സ്നേഹത്തിൻ
പൊന്മണിദീപം കൊളുത്തീടും
അരുമക്കിടാങ്ങളെ സ്നേഹിച്ചും ലാളിച്ചും
അവരുടെ ദുഃഖങ്ങൾ നീക്കീടും

ആരാകും നിങ്ങൾ ആരാകും ആർക്കു ചൊല്ലാനാകും - 2
നാളെ നിങ്ങൾ ആരായ്ത്തീർന്നാലും നാടിൻ വിളക്കുകളാകേണം
ഈ നാടിൻ വിളക്കുകളാകേണം
ലാല ലാല ലാല ലല്ലല്ല
ലാല ലാല ലാല ലല്ലല്ല
ലാല ലാല ലാല ലല്ലല്ല
ലല്ലല്ലല്ല ലല്ലല്ലാ...
അച്ഛൻ നാളെയൊരപ്പൂപ്പൻ
അമ്മ നാളെയൊരമ്മൂമ്മ

കാറിലിരുന്നാലും ഭാരം ചുമന്നാലും ചേറിലിറങ്ങി പണിഞ്ഞാലും
ജീവിതവാടിയിൽ പൂത്തുതളിർക്കും പൂമരങ്ങൾ നമ്മൾ മാനവന്മാർ
പൂമരങ്ങൾ നമ്മൾ മാനവന്മാർ
മാടത്തിൽ വാണാലും മാളികയിൽ വാണാലും
നാടും മൂടും മറന്നാലോ
(മാടത്തിൽ......)
മാനുഷരാകില്ല മാടുകളാകും
മക്കളും മക്കളും ഓർക്കേണം
മക്കളും മക്കളും ഓർക്കേണം
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts