ആടാതെ തളരുന്ന (കന്യാദാനം )
This page was generated on April 27, 2024, 12:31 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംചക്രവാകം
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:00:54.

ആടാതെ തളരുന്ന മണിച്ചിലങ്ക നീ
പാടാതെ തകരുന്ന വീണക്കമ്പി
കതിര്‍മണ്ഡപം നിന്‍ തടവറയായ്
കല്യാണമാല്യം കൈവിലങ്ങായ്
കല്യാണമാല്യം കൈവിലങ്ങായ് (ആടാതെ)


ഒരുപോലെ ചുവപ്പണിഞ്ഞൊരുപോലെ ചിരിച്ചും
ഉഷസ്സിന്നും സന്ധ്യക്കുമിടയില്‍
പകലായെരിയുന്നൂ നീ -
പാപം ചെയ്യാത്ത വെളിച്ചം
നീ തേടിയതാരേ - നേടിയതാരേ
നിന്‍ ജീവിതമാം ചതുരംഗക്കളത്തില്‍
കാലം കള്ളക്കരു നീക്കി (ആടാതെ)

അടിതെറ്റിത്തളര്‍ന്നും അലമാല ഞൊറിഞ്ഞും
അലറുന്ന ദു:ഖാഗ്നിത്തിരയില്‍
കരയായലിയുന്നൂ നീ
കരയാനറിയാത്ത തീരം
നീ തേടിയതാരേ - നേടിയതാരേ
നിന്‍ ജീവിതമാം ചതുരംഗക്കളത്തില്‍
കാലം കള്ളക്കരു നീക്കി (ആടാതെ)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts