വിശദവിവരങ്ങള്‍ | |
വര്‍ഷം | 1976 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | പി മാധുരി |
രാഗം | ശിവരഞ്ജനി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:00:49.
വിപഞ്ചികേ.... വിപഞ്ചികേ.. വിടപറയും മുന്‍പൊരു വിഷാദ ഗീതം കൂടി ഈ വിഷാദ ഗീതം കൂടി ഇത്തിരിപ്പൂക്കളും തുമ്പികളും വളപ്പൊട്ടുകളും വര്‍ണ്ണപ്പീലികളും ഒത്തുകളിച്ചനാള്‍ പൊട്ടിച്ചിരിച്ചനാള്‍ തൊട്ടുവിളിച്ചു ഞാന്‍ അന്നു നിന്നെ നിന്നിലെന്‍ വിരലുകള്‍ നൃത്തം വെച്ചു നിന്നെയെന്‍ നിര്‍വൃതി പൂചൂടിച്ചു.. പൂചൂടിച്ചു (വിപഞ്ചികേ...) പട്ടിളം കൂടുവിട്ടെന്‍ കിനാക്കള്‍ സ്വര ചിത്രശലഭങ്ങളായുയര്‍ന്നൂ തപ്തസ്മൃതികളെ താരാട്ടു പാടുമ്പോള്‍ പൊട്ടിക്കരഞ്ഞു പോയ് പിന്നെ നമ്മള്‍ നിന്നിലെന്‍ നൊമ്പരം പൂത്തുലഞ്ഞൂ നിന്നിലെന്‍ ആത്മാവുരുകീ വീണൂ ഉരുകീ വീണൂ (വിപഞ്ചികേ...) |