ഒരു മലരിൽ (അനുഭവം )
This page was generated on April 27, 2024, 10:43 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിൻസന്റ് ,ജയഭാരതി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:00:48.
ഒരു മലരില്‍ ഒരു തളിരില്‍
ഒരു പുല്‍ക്കൊടിത്തുമ്പില്‍
ഒരു ചെറുഹിമകണമണിയായ്
ഒതുങ്ങിനിന്നു - ശിശിരമൊതുങ്ങി നിന്നു
പരിസരം എ‍ത്ര സുഖകരം
എന്തു പരിമളം നിന്റെ മേനിയില്‍ സഖീ
പരിസരം എ‍ത്ര സുഖകരം
എന്തു പരിമളം നിന്റെ മേനിയില്‍
ഒരു മലരില്‍ ഒരു തളിരില്‍
ഒരു പുല്‍ക്കൊടിത്തുമ്പില്‍

ലളിതഹസിത ദേവതവന്നൊളിച്ചിരുന്നു
ലാവണ്യമേ നിന്റെ അധരങ്ങളില്‍
ലളിതഹസിത ദേവതവന്നൊളിച്ചിരുന്നു
ലാവണ്യമേ നിന്റെ അധരങ്ങളില്‍
താളലയങ്ങള്‍ വന്നു തപസ്സിരുന്നു
തവാംഗുലികളില്‍ അളകങ്ങളില്‍
പരിസരം എ‍ത്ര സുഖകരം
എന്തു പരിമളം നിന്റെ മേനിയില്‍
ഒരു മലരില്‍ ഒരു തളിരില്‍
ഒരു പുല്‍ക്കൊടിത്തുമ്പില്‍

സപ്തസാഗരങ്ങള്‍ വന്നു
വണങ്ങിനിന്നൂ
സജലനിമീലിതങ്ങളാം നയനങ്ങളില്‍
പ്രകൃതിയുറങ്ങീ - നിന്റെ
കവിളിലുണര്‍ന്നൂ
പ്രഭാതമായീ - പ്രദോഷമായീ
പരിസരം എ‍ത്ര സുഖകരം
എന്തു പരിമളം നിന്റെ മേനിയില്‍





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts