വിശദവിവരങ്ങള്‍ | |
വര്‍ഷം | 1976 |
സംഗീതം | ശങ്കര്‍ ഗണേഷ് |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 02 2014 08:41:47.
ചിത്രകന്യകേ നിന്മുഖം കാണുമ്പോള്‍ ചിന്തയ്ക്കു ചിറകുകള് വിടരുന്നൂ എന്റെ ചിന്തയ്ക്കു ചിറകുകള് വിടരുന്നൂ വിടരുന്നൂ വിടരുന്നൂ വിടരുന്നൂ നീലസാഗരം തുളുമ്പി നില്പ്പൂ നിന്റെ നീള്മിഴിപ്പൂവില് എന്തു മോഹം എന്തു ദാഹം നിന്നിലലിയാനോമലേ മേഘമാലകള്‍ മഴയായ് വീഴും നിന്റെ പൂഞ്ചായല്‍ കണ്ടാല്‍ എന്തു മോഹം എന്തു ദാഹം ഒന്നു തഴുകാനോമലേ പവിഴമുത്തുകള്‍ വിരുന്നു വന്നൂ നിന്റെ നേര്മണിച്ചുണ്ടില് ആഹാഹാ..... ആഹാഹാ...... എന്തു മോഹം..എന്തു ദാഹം.. ഒന്നു മുകരാനോമലേ .. |