ഇപ്പോഴൊ സുഖമപ്പോഴോ (കുട്ടിച്ചാത്തന്‍ )
This page was generated on April 28, 2024, 5:24 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംആര്‍ കെ ശേഖര്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വിൻസന്റ് ,രാജകോകില
ഗാനത്തിന്റെ വരികള്‍
Last Modified: July 13 2020 16:04:46.

ഇപ്പൊഴോ സുഖമപ്പഴോ സുഖമിക്കിളിപ്പൂവേ
നീ സ്വപ്നം കണ്ടുറങ്ങുമ്പോഴോ രാത്രികള്‍
സ്വര്‍ണ്ണക്കൈവലയത്തിലൊതുക്കുമ്പോഴോ
(ഇപ്പൊഴോ......)

ഇളംമഞ്ഞു നല്‍കിയ രണ്ടാം മുണ്ടും
കളിയരഞ്ഞാണവും ഉലയുമ്പോഴോ കാറ്റില്‍
ഉലയുമ്പോഴോ...ലലലല്ലല...ലലലലല്ല...
ഇളംമഞ്ഞു നല്‍കിയ രണ്ടാം മുണ്ടും
കളിയരഞ്ഞാണവും ഉലയുമ്പോഴോ കാറ്റില്‍
ഉലയുമ്പോഴോ...
ചന്ദനലതയുടെ നഖമുള്ള കൈവിരല്‍
ചികുരഭാരങ്ങളില്‍ ഇഴയുമ്പോഴോ..
ലലലല...ലലലല...ലലലല..

ഇപ്പൊഴോ സുഖമപ്പഴോ സുഖമിക്കിളിപ്പൂവേ
നീ സ്വപ്നം കണ്ടുറങ്ങുമ്പോഴോ രാത്രികള്‍
സ്വര്‍ണ്ണക്കൈവലയത്തിലൊതുക്കുമ്പോഴോ

ഒരു വൈന്‍ ഗ്ലാസ്സില്‍ നീന്തിക്കയറിയ കരിവണ്ടിന്‍
ചിറകുകള്‍ പൊതിയുമ്പോഴോ നിന്നെ
പൊതിയുമ്പോഴോ....ഉം ഹും...ഉം...
ഒരു വൈന്‍ ഗ്ലാസ്സില്‍ നീന്തിക്കയറിയ കരിവണ്ടിന്‍
ചിറകുകള്‍ പൊതിയുമ്പോഴോ നിന്നെ
പൊതിയുമ്പോഴോ....
മന്ദാരമലരിന്റെ മണമുള്ള പൂമ്പൊടി
മൃദുകേസരങ്ങളിലലിയുമ്പോഴോ..
ഉം..ഉം..ഉം...

ഇപ്പൊഴോ സുഖമപ്പഴോ സുഖമിക്കിളിപ്പൂവേ
നീ സ്വപ്നം കണ്ടുറങ്ങുമ്പോഴോ രാത്രികള്‍
സ്വര്‍ണ്ണക്കൈവലയത്തിലൊതുക്കുമ്പോഴോ 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts