സ്വര്‍ണ്ണ കൊടിമരത്തില്‍ (സ്വാമി അയ്യപ്പൻ )
This page was generated on April 27, 2024, 3:48 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംജി ദേവരാജന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍പി ജയചന്ദ്രൻ ,എൻ ശ്രീകാന്ത് ,പി മാധുരി ,കോറസ്‌
രാഗംരാഗമാലിക
അഭിനേതാക്കള്‍കരൺ (മാസ്റ്റർ രഘു) ,ശ്രീവിദ്യ ,തിക്കുറിശ്ശി സുകുമാരൻ നായർ ,ജെമിനി ഗണേശൻ
ഗാനത്തിന്റെ വരികള്‍
Last Modified: May 29 2013 17:18:25.

സ്വര്‍ണ്ണ കൊടിമരത്തില്‍ പുതിയ
വര്‍ണ്ണക്കൊടി പറന്നു....
തിങ്കള്‍ക്കല പോലെ പൈതലിന്‍
മുഖശ്രീ വിളങ്ങിയല്ലോ...

ദൈവ വടിവില്‍ വന്ന് വിടര്‍ന്ന സ്വര്‍ഗ്ഗവസന്തമല്ലോ..
ചെമ്പകപ്പൂം കരത്തില്‍ മാനവ ധര്‍മ്മം അടങ്ങുമല്ലോ..
ഹോ ഹൊഹ ഹൊഹൊഹോ
ഹൊഹൊ ഹൊഹോ ഹോ ഹോഹോഹോ..

ഇരുണ്ടവാനിലൊളിവിതറും ചന്ദ്രനായ്
ഹൃദയവാനില്‍ വന്ന മന്നവന്‍..
വരണ്ട മണ്ണിലൊരു മധുര മാധവമായ്
മരന്ദമാരി പെയ്ത നന്ദനന്‍..
ചുരുണ്ട കൂന്തലും ജ്യോതികണ്‍കളും
സുഗന്ധമെയ്യഴകും കൊണ്ടവന്‍..
മയങ്ങിവിണ മധു മോഹപദമലരില്‍
മണികള്‍ ചാര്‍ത്തിടുന്ന നര്‍ത്തകന്‍...

ഹോ ഹൊഹ ഹൊഹൊഹോ
ഹൊഹൊ ഹൊഹോ ഹോ ഹോഹോഹോ..

കാട്ടു പൊന്നുഷസ്സു പൂത്തുനില്‍ക്കുകയായ്
കവിത പാടുകിനി സഖികളേ..
ജ്ഞാനദേവനിവന്‍ തൂകും പുഞ്ചിരിയില്‍
കാലം വീണലിയും സഖികളേ..
നാടുകാത്തു സുഖം തേടിത്തന്നു
കുലദീപമായ് ജ്വലിയ്ക്കും ഈ മകന്‍..
ദേവന്‍ കൊണ്ടുവന്ന ഭൂതനീ ഹൃദയ
നാഥന്‍ പന്തളത്തിന്‍ നായകന്‍.....
നാഥന്‍ പന്തളത്തിന്‍ നായകന്‍.....
നാഥന്‍ പന്തളത്തിന്‍ നായകന്‍.....

ഹോ ഹൊഹ ഹൊഹൊഹോ

ചന്ദ്രികയും പൊന്‍‌തിരയും
ഒന്നു ചേര്‍ന്നു വന്നതുപോല്‍
സുന്ദരമുഖാംബുജമിന്നൊളി തൂകി...
ഇന്ദ്രദേവന്‍ വില്ലുകുലച്ചെയ്ത ശരം ശിശുവായി
വന്നുവല്ലോ മണ്ണിന്‍ മാറില്‍ വിളയാടാന്‍..
മധുമൊഴി മലയാള കീര്‍ത്തനങ്ങള്‍ ആലപിച്ചു
മന്നവനെ വാഴ്ത്തുക നാം സഖിമാരേ..
മൂവുലകും കയ്യടക്കാന്‍ മുക്കണ്ണന്റെ വരം നേടി
ഭൂവില്‍ വന്ന രാജനിവന്‍ സഖിമാരേ...
ഭൂവില്‍ വന്ന രാജനിവന്‍ സഖിമാരേ...

വര്‍ണ്ണമനോഹര മാലകള്‍ ചാര്‍ത്തിയ
വാടികള്‍ നിന്നാടി..
നവ ദീപമൊഴുക്കിയ ദീപ്തിയില്‍ വാടിയ
ലതകള്‍ തളിര്‍ത്താടി...
ഭൂമിയും വാനവും ഓമന തന്നുടെ
കഥയില്‍ ലയിക്കുന്നൂ...
മധു തേടിയ വണ്ടുകള്‍ ഗീതമരന്ദം
തൂകി രമിക്കുന്നൂ...
തൂകി രമിക്കുന്നൂ...
തൂകി രമിക്കുന്നൂ...

ഗംഗയും യമുനയും പമ്പാനദിയും
പൊന്‍‌തുടി കൊട്ടുന്നൂ...
കടല്‍ വെള്ളല കൈകളാല്‍ താളമുയര്‍ത്തി
വേദങ്ങള്‍ പാടുന്നൂ...
കാലനദങ്ങളെ തമ്മിലിണക്കും
കാറ്റല പായുന്നൂ...
പുതുഗാനശലാകകള്‍ വീരസുതന്‍ തന്‍
കീര്‍ത്തികള്‍ പാടുന്നൂ...
കീര്‍ത്തികള്‍ പാടുന്നൂ...
കീര്‍ത്തികള്‍ പാടുന്നൂ...

മതിയൊളി തൂകുമീ മണികണ്ഠന്‍
നല്ല മാണിക്യം തോല്‍ക്കുന്ന മണിവര്‍ണ്ണന്‍
പന്തളനാടിന്റെ ഭാഗധേയം..
സ്വര്‍ഗ്ഗ മന്ദാരക്കാട്ടിലെ താരകം..
പൂക്കാത്ത ചില്ലകള്‍ പൂ ചൂടാന്‍
പാടാത്ത വീണകള്‍ പാടുവാന്‍
ആടാത്ത പൊന്‍‌തൊട്ടിലാടുവാന്‍
വന്ന താരകബ്രഹ്മമേ താലേലോ...
താലേലോ താലേലോ....
താലേലോ താലേലോ....
താലേലോ താലേലോ....



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts