പ്രസാദകുങ്കുമം (ലവ്‌ മാര്യേജ്‌ )
This page was generated on May 1, 2024, 6:05 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംആഹ്വാന്‍ സെബാസ്റ്റ്യന്‍
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍എ എം രാജ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,ജയഭാരതി ,റാണിചന്ദ്ര ,ബഹദൂർ
ഗാനത്തിന്റെ വരികള്‍
Last Modified: October 18 2012 13:59:22.


പ്രസാദകുങ്കുമം ചാര്‍ത്തിയ ദേവി
പ്രിയദര്‍ശിനിയാം ദേവി
താമരത്താരിതള്‍ മിഴികള്‍ തുറക്കൂ
ദിവ്യദര്‍ശനമരുളൂ നീ
ദര്‍ശനമരുളൂ...

നിന്മാറില്‍ കണ്ടുഞാന്‍ പാലാഴി
നിന്‍പദധൂളിയില്‍ ശ്രീകാശി
ജഗന്മയീ നിന്‍ മുഗ്ധപ്രസാദത്തില്‍
ജന്മസാഫല്യത്തിന്‍ അനുഭൂതി

നാദമന്ത്രങ്ങള്‍ ജപിച്ചു നിന്‍ കോവില്‍
തിരുനടയില്‍ നില്‍ക്കും ദാസന്‍ ഞാന്‍
തൃച്ചേവടിയില്‍ പുഷ്പാര്‍ച്ചനയ്ക്കൊരു
നിത്യവസന്തമായ് സ്വീകരിയ്ക്കൂ എന്നെ സ്വീകരിയ്ക്കൂ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts