വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | ആഹ്വാന്‍ സെബാസ്റ്റ്യന്‍ |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | പി ജയചന്ദ്രൻ ,അയിരൂര്‍ സദാശിവന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,കെ പി ഉമ്മർ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 01 2015 06:11:33.
ഈശ്വരന്മാര്ക്കെല്ലാം പ്രേമിക്കാം ഇഷ്ടേശ്വരികളെ സ്വീകരിക്കാം മോഹിനിരൂപമാര്ന്ന കൃഷ്ണനെപ്പോലും ശ്രീപരമേശ്വരനു പ്രാപിക്കാം അവരുടെ അവതാരകഥകള്‍ പാടി ഇരവിലും പകലിലും പ്രാര്‍ഥിക്കാം പാവങ്ങള്‍ നമ്മളൊന്നു പ്രേമിക്കാനാശിച്ചാല് പഴമക്കാര്‍ക്കെല്ലാം പ്രതിഷേധം ഈവികാരത്തിനെതിരെ സ്വന്തം ജീവിതത്താല് പൊരുതേണം ഒരുകാമിനിയെ ഇനി ദര്‍ശിക്കേണം കവിതാത്മകമാം ദര്‍ശനത്തില്‍ കരളുകള്‍ പരസ്പരം കൈമാറണം അത് പ്രണയവിവാഹത്തില്‍ ഇതള്‍ ചൂടണം |