മാനസവീണയില്‍ (കല്യാണപ്പന്തല്‍ )
This page was generated on April 27, 2024, 5:25 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ സി വര്‍ഗീസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:59:46.
�മാനസവീണയില്‍ നീയൊന്നു തൊട്ടു
മണിനാദമന്ദാരം പൂവിട്ടു
തന്ത്രികള്‍ക്കെല്ലാം ഒരേയൊരു താളം
ഒരേയൊരു രാഗം അനുരാഗം

മധുമാസം പോലെ നീ വന്നണഞ്ഞു
മധുരപ്രതീക്ഷകള്‍ മലരണിഞ്ഞു
അണയാതെന്‍ ഹൃദയത്തില്‍ തെളിഞ്ഞുനില്ക്കും
അഴകേനീ കൊളുത്തിയ പ്രണയദീപം
മാനസവീണയില്‍ .......

ആയിരം വസന്തത്തിന്‍ പൂക്കളെല്ലാം
ആമലര്‍മിഴികളില്‍ ഒതുങ്ങിനിന്നു
മറയാതെന്‍ ഹൃദയത്തില്‍ നിറഞ്ഞു നില്ക്കും
മനസ്സില്‍ നീയുണര്‍ത്തിയ മധുരസ്വപ്നം
മാനസവീണയില്‍ .....



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts