വിശദവിവരങ്ങള്‍ | |
വര്‍ഷം | 1975 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:46.
കുടുകുടുപ്പാണ്ടിപ്പെണ്ണ് കിലുകിലുപ്പാണ്ടിപ്പെണ്ണ് കുറുമൊഴിപ്പൂ ചൂടി വരും പാമ്പാട്ടിപ്പെണ്ണ് അവൾ പാടിയാടുമ്പോൾ കൂടെയാടണ പാമ്പ് (കുടുകുടു...) പഴനിമലത്താഴെ നിന്നു പിടിച്ച പാമ്പ് പരമശിവനു വളകാപ്പിനു വളർന്ന പാമ്പ് പാമ്പിനീ പുള്ളിമുണ്ട് കൊടുത്തതാര്? പത്തിയിലീ ചാന്തു ഗോപി വരച്ചതാര്? ദൈവത്താരു ദൈവത്താർ പാൽക്കടലിൽ പള്ളി കൊള്ളും ദൈവത്താരു പാമ്പിനിരുന്നാടാൻ കുഴലൂതണതാരു ഇവരിലൊരാൾ ഇവരിലൊരാൾ ഇവരിലൊരാൾ (കുടുകുടു...) മരതകപ്പുൽമേട്ടിൽ നിന്നു പിടിച്ച പാമ്പ് ഉറയുരിഞ്ഞൊരു വെള്ളിവാളായ് പുളഞ്ഞ പാമ്പ് പാമ്പിനീ പവിഴ നാക്ക് കൊടുത്തതാരു പത്തിയിലീ കാള കൂടം നിറച്ചതാരു ദൈവത്താരു ദൈവത്താരു വെള്ളിമലയിൽ വാണരുളും ദൈവത്താര്‍ പാമ്പിനിണപാമ്പായ് പിണഞ്ഞാടണതാര് ഇവരിലൊരാൾ ഇവരിലൊരാൾ ഇവരിലൊരാൾ (കുടുകുടു...) |