സ്വപ്നങ്ങള്‍ അലങ്കരിക്കും (ചുമടുതാങ്ങി )
This page was generated on April 27, 2024, 9:03 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1975
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍ആലപ്പി ജയശ്രീ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുജാത ,കവിയൂർ പൊന്നമ്മ ,പ്രേം നസീര്‍ ,സുകുമാരന്‍ ,അടൂര്‍ ഭാസി
ഗാനത്തിന്റെ വരികള്‍
Last Modified: November 26 2012 13:02:59.

സ്വപ്നങ്ങള്‍ അലങ്കരിക്കും നമ്മുടെ വീടു കണ്ടു
സ്വര്‍ഗ്ഗം നാണിക്കുന്നൂ എന്നും സ്വര്‍ഗ്ഗം നാണിക്കുന്നൂ

കൈവല്യം പകരുമീ പൊന്നമ്പലത്തിന്‍ മുന്നില്‍
ദൈവദൂതന്മാര്‍ ശിരസ്സുനമിക്കുന്നു
മണ്ണിനെ വിണ്ണാക്കുന്ന മധുര സ്നേഹമൂര്‍ത്തി
എന്നുമീ ശ്രീകോവിലില്‍ രാജിക്കുന്നൂ
(സ്വപ്നങ്ങള്‍ അലങ്കരിക്കും...)

സൌഹൃദം പുഷ്പിച്ചീടും ഉപവനസീമയില്‍
സോദരസ്നേഹത്തിന്‍ ശീതളഛായയില്‍
കാലത്തിന്‍ കൈകള്‍ക്കു തകര്‍ക്കുവാനാകാത്ത
കാഞ്ചനക്ഷേത്രമിതു ലസിച്ചിടുന്നു
(സ്വപ്നങ്ങള്‍ അലങ്കരിക്കും...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts