വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | പി ഭാസ്കരന് |
ഗായകര്‍ | ശ്രീലത നമ്പൂതിരി ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ശ്രീവിദ്യ ,പി കെ രാധാദേവി ,അടൂര്‍ ഭാസി ,കടുവാക്കുളം ആന്റണി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:34.
കാത്തില്ല പൂത്തില്ല തളിര്‍ത്തില്ല ഇളംകൊടിത്തൂമുല്ല കസ്തൂരി മാവിലെ തൈമുല്ല മകയിരം നാള്കുറെ പൂവേണം മലനാട്ടമ്മയ്ക്കു തിരുനോമ്പ് (കാത്തില്ല....) കാതിലോല തെങ്ങോല കാലത്തും വൈയ്യിട്ടും പൊന്നോല അടിമുടി ചമയാന്‍ കൈതപ്പൂ ആടകള്‍ നെയ്യാന്‍ പൊന്‍പുലരി (കാത്തില്ല ..) വെയിലും മഴയും വേലയ്ക്ക് മയിലുകള്‍ നര്‍ത്തന ലീലയ്ക്ക് ലാലാലലാലാലലാല... കാപ്പും വളയും കൊണ്ടുവരും കടലാം സുന്ദരി കളിത്തോഴി (കാത്തില്ല..) ചിങ്ങം ചികുരത്തില്‍ പൂ ചൂടും മിഥുനം നെറ്റിയില്‍ ചാന്തു തൊടും മകരം മാമ്പൂ മഴചൊരിയും മലനാട്ടമ്മ പൊന്നമ്മ |