തിങ്കൾമുഖി (അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍ )
This page was generated on April 28, 2024, 2:50 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എസ് ജാനകി ,കോറസ്‌
രാഗംദേവഗാന്ധാരി
അഭിനേതാക്കള്‍പ്രേം നസീര്‍ ,അടൂര്‍ ഭാസി ,ബഹദൂർ ,കടുവാക്കുളം ആന്റണി ,ജയഭാരതി ,ശ്രീലത നമ്പൂതിരി
ഗാനത്തിന്റെ വരികള്‍
Last Modified: March 09 2012 16:21:04.

തിങ്കള്‍ മുഖീ തമ്പുരാട്ടീ
അംഗജസഖീ....
മംഗളാംഗീ മധുരാംഗീ മങ്കമ്മറാണീ
മംഗളാംഗീ മധുരാംഗീ മങ്കമ്മറാണീ

കാര്‍കൂന്തലില്‍ കൈതമലര്‍
നീള്‍മിഴിയില്‍ നീലാഞ്ജനം
അണിനെറ്റിയില്‍ ഹരിചന്ദനം(2)
അതിന്‍ നടുവില്‍ സിന്ദൂരം
(തിങ്കള്‍ മുഖീ...)

മണിമാറില്‍ മാര്‍ത്താലീ
അണിവയറില്‍ അല്ലിച്ചൊട്ട
അഴകിതിനെ വാഴ്ത്തിപ്പാടീ(2)
ആടുകനാം ആളിമാരേ
(തിങ്കള്‍ മുഖീ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts