പാഹി ജഗദംബികേ (നടീനടന്മാരെ ആവശ്യമുണ്ടു് )
This page was generated on April 18, 2024, 11:39 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംആര്‍ കെ ശേഖര്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ പി ബ്രഹ്മാനന്ദന്‍ ,കുമാരി രാജലക്ഷ്മി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:59:29.
പാഹി ജഗദംബികേ
പാഹി പുരഹരദേവതേ അംബ-
പാഹി ജഗദംബികേ
സാംബസദാശിവകീര്‍ത്തനം പാടി
സഹസ്രനാമങ്ങള്‍ പാടീ ലളിത-
സഹസ്രനാമങ്ങള്‍ പാടീ
ജന്മം മുഴുവനും ശ്രീപാദം തൊഴും
എന്നെ അനുഗ്രഹിയ്ക്കൂ ദേവീ എന്നെ അനുഗ്രഹിയ്ക്കൂ
ചന്ദ്രചൂഢപ്രിയേ ദേവീ ഞങ്ങളെ അനുഗ്രഹിയ്ക്കൂ

കന്യാകുമാരിയില്‍ വലത്തു വെച്ചു ഞങ്ങള്‍
കുമാരനല്ലൂരില്‍ വിളക്കു വെച്ചൂ
കന്യാകുമാരിയില്‍ വലത്തു വെച്ചു ഞങ്ങള്‍
കുമാരനല്ലൂരില്‍ വിളക്കു വെച്ചൂ
കൊടുങ്ങല്ലൂരില്‍ തൃമധുരം നേദിച്ചു
കണിച്ചുകുളങ്ങരെ തിരി പിടിച്ചൂ
മംഗല്യദായിനീ ദേവീ ഞങ്ങളെ അനുഗ്രഹിയ്ക്കൂ

കയ്യില്‍ വരാഭയ മുദ്രകളോടെ
കൃപാകടാക്ഷങ്ങളോടെ വിടരും
കൃപാകടാക്ഷങ്ങളോടെ
എന്റെ മനസ്സിന്റെ ശ്രീകോവിലിലിരുന്നേ
എന്നേ അനുഗ്രഹിയ്ക്കൂ ദേവീ എന്നേ അനുഗ്രഹിയ്ക്കൂ
അന്നപൂര്‍ണ്ണേശ്വരീ ദേവീ
ഞങ്ങളെ അനുഗ്രഹിയ്ക്കൂ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts