വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | എം ബി ശ്രീനിവാസന് |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് ,പി ലീല ,എല്‍ ആര് ഈശ്വരി ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | കമലഹാസൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:59:22.
ആയിരം കണ്ണുള്ള മാരിയമ്മാ ആഴിയേഴും കാത്തരുളും മാരിയമ്മാ മാരിയമ്മാ വരിക മാരിയമ്മാ മാറില്‍ മഞ്ഞളോടു മഞ്ഞളാടിയ മാരിയമ്മാ ഓഹോ ആയിരം കണ്ണുള്ള........... കൂവളക്കണ്ണുകളില് കരിമീനുകളോടെ കുങ്കുമച്ചൊടികളില് പുഞ്ചിരിപ്പൂവോടെ ചിത്തിരത്തിരുനാഗ ഫണക്കാപ്പുകളോടെ ഇത്തെരുവില്‍ വരികമ്മ മാരിയമ്മാ കരുമാരിയമ്മാ.......... ആയിരം കണ്ണുള്ള..... കാവെരിച്ചെങ്കരുമ്പിന് കാവടികെട്ടി കന്നിയിളംതോലുടുക്കിന് തുടിതാളം കൊട്ടി നൃത്തമാടിയിത്തെരുവില് വരികമ്മാ... ഓഹൊ മാരിയമ്മാ മുത്തോടുമുത്തുവാരിത്തൂവുകമ്മാ... മുത്തുമാരിയമ്മാ കരുമാരിയമ്മാ.... |