അമൃതപ്രഭാതം വിരിഞ്ഞു (കോളേജ്‌ ഗേള്‍ )
This page was generated on May 1, 2024, 5:27 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനഡോ ബാലകൃഷ്ണൻ
ഗായകര്‍ചന്ദ്രഭാനു ,ദേവി ചന്ദ്രൻ
രാഗംരാഗമാലിക
അഭിനേതാക്കള്‍വിധുബാല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:59:22.
അമൃതപ്രഭാതം വിരിഞ്ഞൂ
അമ്പലമണികള്‍ മുഴങ്ങീ
അംഗന തുളസി ഉണര്‍ന്നൂ
ആത്മസംഗമദീപം തെളിഞ്ഞൂ

മാനസനയനങ്ങളാല്‍ കണ്ടു ഞാനെന്‍
കണ്ണന്റെ മോഹന മരതകരൂപവും മഞ്ഞപ്പട്ടും
തിരുനെറ്റിയിലുള്ള കസ്തൂരിത്തിലകവും
അഴകാര്‍ന്ന കൂന്തല്‍കെട്ടും
പീലിയും കിരീടവും പരമദയാ-
ഭാവദീപ്തമാം നയനവും
പവിഴാധരങ്ങളില്‍ പുഞ്ചിരിപ്പൂന്തേനും
വിരിമാറിലണിഞ്ഞുള്ള കൌസ്തുഭരത്നം കണ്ടൂ
കരതാരിലാ വിശ്വവേണുവിന്‍ പ്രഭ കണ്ടൂ
ഉദയത്തുടിപ്പിലെന്‍ നാഥന്റെ രൂപം കണ്ടൂ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts