ഇന്നു നിന്റെ യൌവ്വനത്തിനേഴഴക് (നൈറ്റ്‌ ഡ്യൂട്ടി )
This page was generated on April 28, 2024, 12:32 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍എല്‍ ആര്‍ ഈശ്വരി ,ശ്രീലത നമ്പൂതിരി ,അമ്പിളി രാജശേഖരൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശ്രീലത ,ജയഭാരതി ,ശോഭ (ബേബി ശോഭ)
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:59:18.

ഇന്നു നിന്റെ യൗവനത്തിനേഴഴക്
ഇന്ദ്രനീലക്കല്ലു വെച്ച പൊൻ മോതിരത്തിനും
ഇന്ദീവരമിഴികൾക്കും നൂറഴക്
നൂറ് നൂറ് നൂറ് നൂറ് ചിറക്
(ഇന്നു നിന്റെ....)

പ്രേമിച്ച പുരുഷനെ തപസ്സിൽ നിന്നുണർത്തിയ
കാമിനിമാർ മണിമൗലേ നിന്റെ
കാമചാപം കുലച്ചൊരു കൺ കേളീ പുഷ്പശരം
തൂവുമല്ലോ സ്വയംവരരാവിൽ
അതു മാറിൽ കൊള്ളുന്ന നിമിഷം നീ
അടിമുടി പൂക്കുത്തും നിമിഷം
അഭിനന്ദനം ആ നിമിഷത്തിന്നഭിനന്ദനം
(ഇന്നു നിന്റെ....)

പൂമേനി പുതയ്ക്കുന്ന രോമാഞ്ച കഞ്ചുകത്തിൽ
പൂണൂലിൻ കതിരു പോലെ നാളെ
നീ മയങ്ങും രാത്രിയിൽ നിൻ സീമന്ത രേഖയിൽ
തൂവുമല്ലോ മന്ദസ്മിത സിന്ദൂരം പ്രിയൻ
തൂവുമല്ലോ മന്ദസ്മിത സിന്ദൂരം
അതു ചാർത്തി തളിർക്കുന്ന നിമിഷം നിൻ
അനുഭൂതി വിടരുന്ന നിമിഷം
അഭിനന്ദനം ആ നിമിഷത്തിനഭിനന്ദനം
(ഇന്നു നിന്റെ....)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts