ഇന്നു രാത്രി പൂർണ്ണിമ രാത്രി (ഒരു പിടി അരി )
This page was generated on May 7, 2024, 2:08 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1974
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:59:05.

ഇന്നു രാത്രി പൂർണ്ണിമാരാത്രി
സുന്ദരിയാം ഭൂമികന്യ
സ്വപ്നം കണ്ട രാത്രി
സ്വർഗീയസുന്ദരരാത്രി ഈ രാത്രി ഈ രാത്രി
(ഇന്നു രാത്രി...)

വിൺമണിയറയുടെ വെൺമ്മാടപ്പടിമേൽ
ഇന്നലെ വെണ്മതി കാത്തിരുന്നൂ
നീലമേഘത്തിൻ ജാലകയവനിക
നീക്കി വിരഹിണി കാത്തിരുന്നു
(ഇന്നു രാത്രി...)

സ്വപ്നസഹസ്രങ്ങൾ നൂപുരം കെട്ടുന്ന
നർത്തനമേള ഇന്നാണല്ലോ
സംഗീതം നിർത്തിയ പാതിരാക്കിളികളേ
നിങ്ങൾക്കുറങ്ങാൻ തിടുക്കമെന്തേ
(ഇന്നു രാത്രി...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts