നക്ഷത്രക്കണ്ണുള്ള (പത്‌മവ്യൂഹം )
This page was generated on April 26, 2024, 3:36 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,വിജയശ്രീ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:59.


നക്ഷത്രക്കണ്ണുള്ള സുന്ദരിപ്പെണ്ണേ...
നാടൻ പൈങ്കിളിപ്പെണ്ണെ
കണ്ടൽ നല്ല കലാകാരി എന്റെ
കരളിൽ നീയൊരു കാന്താരി
കരളിൽ നീയൊരു കാന്താരി
കാന്താരി കാന്താരി (നക്ഷത്രക്കണ്ണുള്ള)

പായിപ്പാട്ടാറ്റിലെ ചതയം കളിക്കെന്റെ
ചുരുളനുമായി ഞാൻ വന്നപ്പോൾ
കരയിൽ കസവുള്ള കവിണിയണിഞ്ഞു നീ
കണ്ണിൽ നയമ്പുമായ്‌ നിന്നിരുന്നു
ഓളത്തിൽ തോണി ചരിഞ്ഞപ്പോൾ
നിന്റെ നീലക്കൺ തുഴയെന്റെ തോഴിയായ്‌
(ഓളത്തിൽ.....)
(നക്ഷത്രക്കണ്ണുള്ള)

പുതിയകാവിൽപോയ്‌ കുറുബാന കണ്ടു ഞാൻ
പുതുമഴക്കാറ്റിൽ മടങ്ങുമ്പോൾ
കുരിശിൻ തൊട്ടിയിൽ നിഴലുപോലോമന
കുസൃതിച്ചിരിയുമായ്‌ നിന്നിരുന്നു
മഴയിലെൻ മേനി നനഞ്ഞപ്പോൾ ..നിന്റെ
മന്ദസ്മിതമന്റെ പൊൻകുടയായ്‌ (മഴയിൽ....)
(നക്ഷത്രക്കണ്ണുള്ള)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts