ദേവാ നിന്‍ ചേവടികള്‍ (ആശാചക്രം )
This page was generated on April 27, 2024, 6:06 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംബി എ ചിദംബരനാഥ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍ബി വസന്ത
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഉഷാകുമാരി ,തിക്കുറിശ്ശി സുകുമാരൻ നായർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:58.
 ദേവാ നിൻ ചേവടികൾ
പൂജിക്കും പുഷ്പം ഞാൻ
പരാഗമില്ല പരിമളമില്ല
പരിവേഷവുമില്ല
മുഗ്ദ്ധകളെന്നെ കൈയ്യാൽ നുള്ളി
മുത്തിയതില്ല ചുണ്ടാൽ
പാടി നടക്കും രാജകുമാരികൾ
ചൂടിയതില്ലാ മുടിയിൽ (ദേവാ...)

കാട്ടിലുറങ്ങും നേരം പുലരികൾ
തട്ടിവിളിച്ചതുമില്ല
മധുഭാഷിണിയാം വസന്തകന്യക
മാറിലണിഞ്ഞതുമില്ല (ദേവാ...)

വാടിയ മുഖവുമായ് നടയിൽ നിൽക്കേ
മാടി വിളിച്ചൂ ദേവൻ
അഭിലാഷങ്ങൾ തീർത്തു കഴലിൽ
അവിടുന്നെന്നെ ചേർത്തു(ദേവാ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts