വീരവിരാടകുമാര (മാധവിക്കുട്ടി )
This page was generated on March 29, 2024, 1:34 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംജി ദേവരാജന്‍
ഗാനരചനപരമ്പരാഗതം (ഇരയിമ്മന്‍ തമ്പി)
ഗായകര്‍പി മാധുരി ,കോറസ്‌
രാഗംആനന്ദഭൈരവി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:56.

വീരവീരാട കുമാര വിഭോ
ചാരുതരാംഗുണ സാഗരഭോ
മാരലാവണ്യനാരീ മനോഹരീ
താരുണ്യ ജയ ജയ ഭൂമി
കാരുണ്യ വന്നീടുക

നാളീക ലോചനമാരേ നാം
വ്രീള കളഞ്ഞു വിവിധമോരോ
കേളികളാടി മുദാരാഗമാലകൾ
പാടി കരംകൊട്ടി ചാലവെ
പാടി തിരുമുൻപിൽ
(നാളീകലോചനമാരേ....)

താളത്തൊടു മേളത്തൊടു
മേളിച്ചനുകൂലത്തൊടു
ആളികളേ നടനം ചെയ്യേണം നല്ല
കേളി ജഗത്തിൽ വളർത്തേണം
(താളത്തൊടു....)

ഹൃദ്യതരമൊന്നു പാടീടുവാൻ
ഉദ്യോഗമേതും കുറയ്ക്കരുതേ
(ഹൃദ്യതരമൊന്നു....)
വിദ്യുല്ലതാംഗി ചൊല്ലീടുക പദ്യങ്ങൾ
ഭംഗി കലർന്നു നീ സദ്യോമാതംഗീ
(വിദ്യുല്ലതാംഗി....)

ധകണം ധകതിമിതധയ്യ തദ്ധോം
ധകണം ധകതിമിതധയ്യ തദ്ധോം
എന്നു മദ്ദളം വാദയ ചന്ദ്രലേഖേ നല്ല
പദ്യങ്ങൾ ചൊല്ലൂ നീ രത്നരേഖേ
മദ്ദളം വാദയ ചന്ദ്രലേഖേ നല്ല
പദ്യങ്ങൾ ചൊല്ലൂ നീ രത്നരേഖേ
പാണീവളകൾ കിലുങ്ങീടവേ പാരം
ചെണുറ്റ കൊങ്ക കുലുങ്ങീടവേ
(പണീവളകള്‍...)
വേണിയഴിഞ്ഞും നവസുമശ്രേണി പൊഴിഞ്ഞും
കളമൃദുവാണി മൊഴി സഖീ ഹെ
കളമൃദുവാണി മൊഴി സഖീ ഹെ

കല്യാണീ ഘനവേണീ ശുകവാണീ സുശ്രേണീ
കല്യാണീ ഘനവേണീ ശുകവാണീ
നാമിണങ്ങി കുമ്മിയടിച്ചീടേണം നന്നായ്‌
വണങ്ങി കുമ്മിയടിച്ചീടേണം
(നാമിണങ്ങി....)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts