വിശദവിവരങ്ങള്‍ | |
വര്‍ഷം | 1973 |
സംഗീതം | കെ രാഘവന് |
ഗാനരചന | ഇടശ്ശേരി ഗോവിന്ദന് നായര്‍ |
ഗായകര്‍ | കെ പി ബ്രഹ്മാനന്ദന് ,എൽ ആർ അഞ്ജലി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | രവിമേനോന് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:58:53.
സമയമായി സമയമായി തേരിറങ്ങുകംബേ സകലലോകപാലനൈക സമയമാതാലംബേ ക്രൂരയാണ് കുപിതയാണ് ഞങ്ങളുടെ ദേവി ചോരകൊണ്ട് തെച്ചിമലര്‍ മാലയിടും ദേവി ചൊക ചൊകെ ചൊകപ്പുടുത്ത് വെള്ളിയരഞ്ഞാണിട്ട് അരമുറുക്കി രുധിരഭൂവില്‍ നൃത്തമാടിയാടി സമയമായി സമയമായി തേരിറങ്ങുകംബേ സകലലോകപാലനൈക സമയമാതാലംബേ ചൊകചൊകെ ചൊകപ്പുകൊണ്ട് കാര്കുഴലു മൂടി തിറമെഴും ചിലമ്പുമിട്ട് നൃത്തമാടിയാടി ചലുടതടില്ലതികപേറും കൊടുമുടിയില്‍പ്പോലെ കൊടിയകൊടും വാളുമിന്നി നിന്ന പെരും ദേവി |