തിന്തിനത്താനോ[മുണ്ടകൻ പാടത്തെ] (നിർമാല്യം )
This page was generated on April 24, 2024, 5:04 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംകെ രാഘവന്‍
ഗാനരചനഇടശ്ശേരി ഗോവിന്ദന്‍ നായര്‍
ഗായകര്‍ചിറയിൻ‌കീഴ് സോമൻ ,സുകുമാരി നരേന്ദ്ര മേനോൻ ,പദ്മിനി വാര്യർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:53.

തിന്തിനത്താനോ ... തിന്തിനത്താനോ
തിന്തിനത്താരോ... തിന്തിനത്താനോ
തിന്തിന്നാനോ തിന്തിന്നാനോ തിന്തിന്നാനോ

മുണ്ടകപ്പാടത്തെ കൊയ്ത്തും തീര്‍ന്നേ
നാത്തൂമ്മാരടെ വിരുന്നും തീര്‍ന്നേ
നാളെവെളുക്കുമ്പം ഞങ്ങളും പോണേ
ഓ... ഞങ്ങളും പോണേ

ഓ...
തെക്കുതെക്കുള്ള തമ്പ്രാന്‍ പടിക്കല്
മുറ്റമടിക്കണ കുഞ്ഞിപ്പെണ്ണിന്
വന്നല്ലോ കല്യാണം.. ഓ.. വന്നല്ലോ കല്യാണം
ഞങ്ങളും പോണേ.. പോണേ.. ഞങ്ങളും പോണേ..
ഓ... ഞങ്ങളും പോണേ....
തിന്തിനത്താനോ..........

ചെക്കനും കൂട്ടരും പെണ്ണിനെക്കണ്ടേ
ചെക്കനൊരെണ്ണക്കറുമ്പന്‍
കുഞ്ഞിപ്പെണ്ണിനു ഭാഗ്യം വന്നേ ഓ..
കുഞ്ഞിപ്പെണ്ണിനു ഭാഗ്യം വന്നേ
ഞങ്ങളും പോണേ.. പോണേ.. ഞങ്ങളും പോണേ..
ഓ... ഞങ്ങളും പോണേ....





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts