ചെമ്പകമോ ചന്ദനമോ (തൊട്ടാവാടി )
This page was generated on April 30, 2024, 3:56 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1973
സംഗീതംഎല്‍ പി ആര്‍ വര്‍മ
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കൊട്ടാരക്കര ശ്രീധരൻ നായർ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:58:50.

ചെമ്പകമോ ചന്ദനമോ?
കമ്പുകളുണങ്ങിയ കല്‍പ്പകമോ?
കാമവതികള്‍ കണ്‍കേളിലതകള്‍
കൈനീട്ടിപ്പുണരാത്ത കാഞ്ഞിരമോ?
പ്രേതമോ ഒരു മോഹഭംഗത്തിന്‍ പ്രേതമോ?

ഒരുമുഖക്കുരു പോലും മുളയ്ക്കാതെ
ഒന്നു തളിര്‍ക്കാതെ
പ്രമദവനത്തില്‍ പണ്ടുമരിച്ചൊരു
പ്രണയവികാരമോ?
ഓ....ഓ.....ഓ....
അസ്ഥിപഞ്ജരമോ ഒരു യൌവനത്തിന്‍ നഗ്ന പഞ്ജരമോ?
(ചെമ്പകമോ?)

ഒരു നഖക്ഷതം പോലും ഏല്‍ക്കാതെ
ഒന്നു പൂക്കാതേ
ഋതുദേവതയുടെ ശാപം കിട്ടിയ
ഹൃദയവിഷാദമോ?
ഓ.....ഓ.....
അസ്ഥിപഞ്ജരമോ ഒരു വസന്തത്തിന്‍ അഗ്നിപഞ്ജരമോ?
(ചെമ്പകമോ..?)


Chembakamo chandanamo
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts